ഐപിഎല്‍ മത്സരത്തിന് മുമ്പ് റിംഗ് ട്രെന്‍ഡ് റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവതിയുടെ വിലകൂടിയ മോതിരം താഴെവീണ് കാണാതായി

മുംബൈ: ഐപിഎല്‍ മത്സരത്തിന് മുമ്പ് റിംഗ് ട്രെന്‍ഡ് റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവതിയുടെ വിലകൂടിയ മോതിരം താഴെവീണ് കാണാതായി. ഏപ്രില്‍ 11 ന് മഹാരാജ യാദവീന്ദ്ര സിംഗ് പിസിഎ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം. സണ്‍റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിന്റെ പശ്ചാലത്തില്‍ 70000 രൂപ വിലയുള്ള മോതിരം ഉപയോഗിച്ചുള്ള റീല്‍സെടുക്കുന്നതിനിടെ അത് താഴെ പോവുകയായിരുന്നുവെന്ന് മധു പ്രിയ എന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

വീഡിയോ പങ്കുവച്ച് മധുപ്രിയ കുറിച്ചത് ഇങ്ങനെ:
എനിക്ക് 70,000 രൂപ നഷ്ടപ്പെട്ടു. മോതിരം ഇപ്പോഴും കാണുന്നില്ല. മഹാരാജ യാദവീന്ദ്ര സിംഗ് പിസിഎ സ്റ്റേഡിയത്തില്‍ നിന്നുള്ള ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കില്‍, ദയവായി എന്റെ മോതിരം കണ്ടെത്തി എനിക്ക് തിരികെ തരൂ. ഞങ്ങള്‍ക്ക് ഡിഎം ചെയ്യുക, ഞങ്ങള്‍ നിങ്ങള്‍ക്ക് ടിക്കറ്റ് വിശദാംശങ്ങള്‍ അയക്കും’- മധുപ്രിയ പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ റിംഗ് ട്രെന്‍ഡ് വീഡിയോ പുനഃസൃഷ്ടിക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതി. അതിനായി തന്റെ വില കൂടിയ മോതിരം തന്നെ യുവതി തെരഞ്ഞെടുത്തു. മോതിരം വായുവില്‍ എറിഞ്ഞ് പിടിക്കുന്നതായിരുന്നു റിംഗ് ട്രെന്‍ഡ്. എന്നാല്‍ മധു പ്രിയ മോതിരം മുന്നിലേക്ക് ഇടുകയാണ് ചെയ്തത്. മോതിരം ഉരുണ്ട് താഴേക്ക് പോയി. ഏറെ നേരം സ്റ്റേഡിയത്തില്‍ മറ്റൊരാളുടെ സഹായത്തോടെ മധു പ്രിയ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആര്‍ക്കെങ്കിലും കിട്ടുകയാണെങ്കില്‍ തനിക്ക് തിരിച്ച് തരണമെന്നും മധുപ്രിയ വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page