വിവാഹത്തിന് മുന്‍പ് പ്ലാന്‍ ചെയ്ത ഹണിമൂണ്‍ യാത്ര തെരഞ്ഞെടുപ്പ് ഡ്യൂട്ടി കാരണം റദ്ദാക്കരുത്; അപേക്ഷയുമായി കലക്ടേറ്റിലെത്തി അധ്യാപിക
കൊച്ചി: വിവാഹത്തിന് മുന്‍പ് പ്ലാന്‍ ചെയ്ത ഹണിമൂണ്‍ യാത്ര തെരഞ്ഞെടുപ്പ് ഡ്യൂട്ടി കാരണം റദ്ദാക്കരുതെന്ന അപേക്ഷയുമായി അധ്യാപിക കലക്ട്രേറ്റിലെത്തി. എറണാകുളത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ് അപേക്ഷക. മാര്‍ച്ച് 29ന് ആണ് അധ്യാപികയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ ഏഴു മുതല്‍ അഞ്ച് ദിവസത്തേക്ക് ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്ത് വിമാന ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗും അടക്കം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തുന്നത്. പിന്നാലെയാണ് തങ്ങളുടെ ഹണിമൂണിന് തടസം ഉണ്ടാക്കരുതെന്ന അപേക്ഷയുമായി അധ്യാപിക കലക്ട്രേറ്റിലെത്തിയത്. എന്നാല്‍ ആ …