ആശാവര്‍ക്കര്‍ പ്രസവമെടുത്തു; കുഞ്ഞിന്റെ ഉടല്‍ വേര്‍പെട്ടു, തല ഗര്‍ഭപാത്രത്തില്‍ കുടുങ്ങി;

കേസ്ലക്‌നൗ: ആശാവര്‍ക്കര്‍ പ്രസവമെടുത്തു; കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ തല ഗര്‍ഭപാത്രത്തില്‍ കുരുങ്ങുകയും ഉടല്‍ വേര്‍പെടുകയും ചെയ്ത് കുഞ്ഞ് മരിച്ചു. യുപിയിലെ ബസ്തിയിലാണ് സംഭവം. ഏഴു മാസം ഗര്‍ഭിണിയായ പ്രേമ ദേവിയുടെ കുഞ്ഞാണ് ആശാവര്‍ക്കറുടെ പരിചയക്കുറവുമൂലം മരിച്ചത്. ആംബുലന്‍സില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ വേദന കൊണ്ട് പുളഞ്ഞ യുവതിയുടെ പ്രസവം ആശാവര്‍ക്കര്‍ എടുക്കുകയായിരുന്നു.അതിനിടെ കുട്ടിയുടെ തല ഗര്‍ഭ പാത്രത്തില്‍ കുടുങ്ങി വേര്‍പെട്ട് കുട്ടി മരിക്കുകയും ചെയ്തു. കഠിനമായ വേദനയനുഭവപ്പെട്ട ഭാര്യക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടുന്നതിനു പകരം ആശാ വര്‍ക്കര്‍ വേദനസംഹാരി ഇന്‍ജക്ഷന്‍ നല്‍കുകയും പ്രസവം നടത്താന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പ്രേമദേവിയുടെ ഭര്‍ത്താവ് നീരജ് കുമാര്‍ ആരോപിച്ചു.കുഞ്ഞിനെ പുറത്തെടുക്കാന്‍ കഴിയാതായതോടെ പരിഭ്രാന്തരായ ആരോഗ്യപ്രവര്‍ത്തകര്‍ യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ കുട്ടിയുടെ തല പുറത്തെടുത്തു. യുവതി ചികിത്സയിലാണ്. സംഭവത്തില്‍ ആശാ വര്‍ക്കര്‍ക്കും ആംബുലന്‍സിലുണ്ടായിരുന്നവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page