പ്രവാസികളെ ചേർത്തുപിടിക്കുന്ന ദേശീയവേദി പ്രവർത്തനം ശ്ലാഘനീയം:പ്രവാസി നേതാക്കൾ

മൊഗ്രാൽ: പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസികളെ ചേർത്തുപിടിക്കുന്ന മൊഗ്രാൽ ദേശീയവേദിയുടെ പ്രവർത്തനങ്ങളെ പ്രവാസി നേതാക്കൾ പ്രകീർത്തിച്ചു. വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിനിടയിലും നിയമസഭാ തെരഞ്ഞെടുപ്പിന് ലക്ഷങ്ങൾ മുടക്കി ജനാധിപത്യത്തിന്റെ ഭാഗമാകാനും, സമ്മതിനാവകാശം വിനിയോഗിക്കാനുമായി നാട്ടിലെത്തിയ പ്രവാസികൾക്ക് ദേശീയവേദി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.കോവിഡ് മഹാമാരിക്കാലത്ത് പ്രവാസികൾക്ക് ക്വാറന്റൈൻ സംവിധാനം ഒരുക്കാനും, പ്രതിസന്ധിഘട്ടങ്ങളിൽ വിമാനയാത്ര നിരക്ക് ഇരട്ടിയായ പ്പോൾ പ്രതികരിക്കാനും, പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായപ്പോൾ പ്രവാസികൾക്ക് ഐക്യദാർഢ്യവുമായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനും മുന്നോട്ട് വന്നു പ്രവാസികൾക്കൊപ്പം നിന്ന ദേശീയവേദിയെ പ്രവാസികളും ചേർത്തുപിടിക്കുമെന്ന് അവർ പറഞ്ഞു. ജിദ്ദ-മൊഗ്രാൽ വെൽഫയർ അസോസിയേഷൻ പ്രസിഡണ്ട് ഹസ്സൻ ബത്തേരി ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷതവഹിച്ചു. മുൻ പ്രസിഡണ്ട് ടി.കെ അൻവർ ആമുഖഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.ദുബായ്-മൊഗ്രാൽ ഫ്രണ്ട്സ് അസോസിയേഷൻ ജന. സെക്രട്ടറി ഡോ. ഇസ്മായിൽ, യു എം ഫസലുറഹ്മാൻ,എം എ ഹമീദ് , ഗഫൂർ ലണ്ടൻ,എം പി ഹംസ, ടി.പി അനീസ്, സുൽഫിക്കർ അലി ഭൂട്ടോസ്, തൻച്ചു കടവത്ത്,എ.എച്ച് ഇബ്രാഹിം,എച്ച് എം കരീം,അബ്ബാസ് നാങ്കി, കെ എ കുഞ്ഞഹമ്മദ്. കെ ടി മൂസ പ്രസംഗിച്ചു.എം മാഹിൻ , ടി.എം ശുഹൈബ്, മുഹമ്മദ് ശിഹാബ് ,കെ മുഹമ്മദ് കുഞ്ഞി നാങ്കി, വിജയകുമാർ,മുഹമ്മദ് ,ബി എ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് അഷ്റഫ്,എം എ മൂസ, മുഹ്സിൻ തങ്ങൾ എന്നിവർ പ്രവാസികളെ ഷാളണിയിച്ച് അനുമോദിച്ചു.എം ജി എ റഹ്മാൻ, ഖാദർ മൊഗ്രാൽ,ഹമീദ് പെർവാഡ്, എം എ അബ്ദുൽറഹിമാൻ സുർത്തിമുല്ല,എം എം റഹ്മാൻ, ടി.കെ ജാഫർ, എം എസ് മുഹമ്മദ് കുഞ്ഞി, ടി എ ജലാൽ,അനീസ് കോട്ട,അബ്ദുല്ല കുഞ്ഞി നടുപ്പളം,ഹാരിസ് ബഗ്ദാദ്, അബ്ദുള്ള മൈമൂൻ നഗർ, ബി എ സിദ്ദീഖ്, യൂസഫ് പാച്ചാണി, യു എം ഇർഫാൻ,ബി എ ലത്തീഫ് ആദൂർ തുടങ്ങിയവർ നേതൃത്വം നൽകി.എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page