തിരുവനന്തപുരം: കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെത്തിയ അമ്മമാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ യുവതിക്ക് പരിക്കേറ്റു. വര്‍ക്കല ഓടയം കിഴക്കേപറമ്പിലെ ഷൈഫയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുഹൃത്തുക്കളായ കുട്ടികള്‍ തമ്മിലുള്ള വഴക്ക് പരിഹരിക്കാനെത്തിയ അമ്മമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഉന്തുംതള്ളിലുമെത്തി. താമസിയാതെ അത് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ അയല്‍വാസിയായ സ്ത്രീയുടെ ഭര്‍ത്താവ് സ്ഥലത്തെത്തി ഷൈഫയെ ആക്രമിച്ചെന്നാണ് പരാതി. മുടിയില്‍ പിടിച്ച് കിണറിന്റെ ഭിത്തിയില്‍ ഇടിക്കുകയും, തറയില്‍ തള്ളിയിട്ട് വയറ്റില്‍ ചവിട്ടുകയും കയ്യില്‍ കടിക്കുകയും, കഴുത്തില്‍ ബലമായി പിടിച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്‌തെന്നാണ് പരാതി. യുവതിയുടെ 10 വയസ്സുള്ള മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞുവീഴ്ത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.







