കാറ്റാടിത്തണൽ കലാലയക്കൂട്ടം:38 വർഷത്തിനുശേഷംകൂട്ടുകാരുടെ കുടുംബ സംഗമം

കാഞ്ഞങ്ങാട് :നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് 1988 ബാച്ച് ബിരുദ വിദ്യാർത്ഥിക്കൂട്ടായ്മയും കലാലയക്കൂട്ടം കുടുംബ സംഗമവും ആഹ്ലാദപൂർവം ആഘോഷിച്ചു.കാറ്റാടിത്തണൽ എന്ന പേരിൽ നടന്ന സംഗമത്തിൽ വ്യത്യസ്ഥ മേഖലകളിൽ വിദേശത്തും, സ്വദേശത്തുമുള്ള സഹപാഠികളാണ് 38 വർഷത്തിനു ശേഷം ഒത്തു ചേർന്നത്.കലാലയ ജീവിതത്തിലെ പഠനത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞുള്ള കൂടിച്ചേരൽ എല്ലാവരിലും ആഹ്ലാദവും സന്തോഷവും പകർന്നു.ബാച്ച്മേറ്റും കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനുമായ വി.വി രമേശൻ സംബന്ധിച്ചു.എൻ. മണിരാജ്, അഡ്വ.ദിനേശ്കുമാർ, രാജു മുട്ടത്ത്, എം.രവി ചന്ദ്രൻ, എം.കെ.ലത്തീഫ്, വി.സുരേശൻ, രാജൻ.കെ.പി, രാജീവ്കാവുട്ടൻ, എ.വി.വിനോദ് കുമാർ നേതൃത്വം നൽകി. കലാ കായികപരിപാടികളും അരങ്ങേറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page