ബീഹാർ രാഷ്ട്രീയത്തിൽ നിധീഷ് യുഗം അവസാനിച്ചു; ചരിത്രത്തിൽ ആദ്യമായി ബിഹാറിൽ ബിജെപി മുഖ്യമന്ത്രി ;സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ നാളെ

പാട്ന: ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി അധികാരം ഏൽക്കുന്നു. ചരിത്ര മുഹൂർത്തത്തിന് വഴിയൊരുക്കാൻ 10 തവണയായി തുടർച്ചയായി 21 വർഷം ബീഹാർ മുഖ്യമന്ത്രിയായിരുന്ന ജനതാദൾ യുണൈറ്റഡ് നേതാവ് നിതീഷ് കുമാർ തൽസ്ഥാനം രാജിവച്ചു. പകരം ബിജെപി നേതാവും ഉപ മുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നിർദ്ദേശിച്ചു. ഇന്ന് രാവിലെ മന്ത്രിസഭായോഗം ചേർന്നാണ് നിതീഷ് രാജി കാര്യം അറിയിച്ചത്. തുടർന്ന് ഗവർണറെ കണ്ട് മന്ത്രിസഭ പിരിച്ചുവിടണമെന്ന് അഭ്യർത്ഥിച്ചു. ബിജെപിയുടെ മുഖ്യമന്ത്രി യായി ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെ പാട്നയിൽ ചേർന്ന ബി.ജെ.പി. പാർലമെന്ററി പാർട്ടി തീരുമാനിച്ചു. യോഗത്തിൽ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കേന്ദ്ര നിരീക്ഷകൻ ആയിരുന്നു.ബിജെപി നേതാക്കന്മാരും യോഗത്തിൽ പങ്കെടുത്തു. നിധീഷ് കുമാർ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ യാണ് ബിഹാറിൽ അധികാരമാറ്റത്തിന് അവസരം തെളിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page