ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം; സ്വകാര്യ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു

കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തതായി പരാതി. പാളയം ബസ് സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് – മുക്കം – തിരുവമ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അസാറോ, മാധവം എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.

സമയക്രമത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ ചാത്തമംഗലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നതായി പറയുന്നു. പിന്നാലെ പാളയം ബസ് സ്റ്റാന്റിലെത്തിയശേഷം വീണ്ടും തര്‍ക്കം ഉണ്ടാവുകയും ബസിന് നേരെ അതിക്രമമുണ്ടാവുകയും ചെയ്തു. മാധവം ബസ്സിന്റെ ചില്ലാണ് തകര്‍ത്തത്. അസാറോ ബസിലെ ജീവനക്കാരനാണ് ചില്ല് എറിഞ്ഞ് തകര്‍ത്തതെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ കസബ പൊലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page