വിഷു ആഘോഷം: പടക്കം പൊട്ടി സംസ്ഥാനത്ത് രണ്ട് മരണം
കണ്ണൂര്‍: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രണ്ടായി. ശ്രീകൃഷ്ണപുരം വെള്ളപ്പാംതൊടിയില്‍ വിഷു ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി ദിലീപ് (34) എന്നയാളും മരിച്ചു. ക്ലബിന്റെ ആഘോഷത്തിനിടയില്‍ ദിലീപിന്റെ കയ്യിലിരുന്ന ഗുണ്ട് പൊട്ടിയാണ് അപകടമെന്ന് പറയുന്നു. കാറ്ററിങ് സ്ഥാപന ഉടമയാണ് ദിലീപ്. ബുധനാഴ്ച രാത്രി ഏട്ടരയോടെയായിരുന്നു അപകടം. പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന ഗുണ്ടുപൊട്ടി ഗുരുതരമായി പൊള്ളലേറ്റ ദിലീപിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യ: …
Read more “വിഷു ആഘോഷം: പടക്കം പൊട്ടി സംസ്ഥാനത്ത് രണ്ട് മരണം”