വീട് ബാറാക്കിയ യുവാവ് അറസ്റ്റില്‍; 42 കുപ്പി മദ്യം പിടികൂടി

പയ്യന്നൂര്‍: വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തി വരികയായിരുന്ന യുവാവ് അറസ്റ്റില്‍. ആലക്കോട്, നടുവില്‍, പള്ളിത്തട്ട് രാജീവ് ലക്ഷം വീട് ഉന്നതിയിലെ എ പ്രവീഷ് എന്ന മാക്കൂട്ടി (26)യെ ആണ് ആലക്കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വി ജിഷ്ണുകുമാറും സംഘവും അറസ്റ്റു ചെയ്തത്.
വീട്ടിനകത്തു നടത്തിയ പരിശോധനയില്‍ ചാക്കില്‍ കെട്ടിവച്ച നിലയില്‍ 41 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കണ്ടെടുത്തു. പ്രവീഷിനെതിരെ അനധികൃത മദ്യവില്‍പ്പന നടത്തിയതിന് കേസുള്ളതായി അധികൃതര്‍ പറഞ്ഞു. അസമയങ്ങളിൽ പോലും വീട്ടിലേക്ക് പലരും വന്നു പോയ്‌ക്കൊണ്ടിരിക്കുന്നതില്‍ സംശയം തോന്നി നടത്തിയ നിരീക്ഷണത്തിലാണ് മദ്യവില്‍പ്പന തകൃതിയായി നടക്കുന്നതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്നാണ് എക്‌സൈസ് സംഘം വീട് വളഞ്ഞ് മദ്യ ശേഖരവുമായി പ്രവീഷിനെ അറസ്റ്റു ചെയ്തത്. എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ സി. പ്രദീപ് കുമാര്‍ സി.ഇ മാരായ പ്രജില്‍ കുമാര്‍, ജിതിന്‍ ആന്റണി, എം. മുനീറ, ഡ്രൈവര്‍ പുരുഷോത്തമനും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page