ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ടു മഹോത്സവത്തിന് കൊടിയേറി

കാസർകോട്: ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോൽത്സവത്തിനു കൊടിയേറി.15 ന് ബുധനാഴ്ച പുലര്‍ച്ചെ 3.50 ന് വിഷുക്കണി , രാവിലെ 5 ന് ജെ, പുഞ്ചക്കാടനും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി. രാത്രി 8.30 മുതല്‍ ക്ഷേത്രപരിസരത്തെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ. 16 ന് വ്യാഴാഴ്ച നടുവിളക്ക് നിലമാല ഉല്‍സവം. രാവിലെ 11 ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. രാത്രി 9.30 ന് ക്ഷേത്ര യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ നൈറ്റ്. 17ന് പള്ളിവേട്ട ഉല്‍സവം .രാവിലെ 11 ന് ആറാട്ട് മഹോല്‍സവത്തിന്റെ പൊരുള്‍ എന്ന വിഷയത്തില്‍ കൊപ്പല്‍ ചന്ദ്രശേഖരന്‍ ആദ്ധ്യാത്മിക പ്രഭാഷണം . വൈകുന്നേരം 4ന് കുണ്ടില്‍ ഫ്രണ്ട്സ് തെക്കേക്കര യുടെ കൈ കൊട്ടിക്കളിയും ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം, കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്രം, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശികം, പാക്കത്തപ്പന്‍ ക്ഷേത്രം മാതൃസമിതികളുടെ തിരുവാതിരയും അരങ്ങേറും. വൈകുന്നേരം 6 ന് പള്ളിവേട്ടയ്ക്കുള്ള പുറപ്പാട്. 18ന് ശനിയാഴ്ച ആറാട്ട് മഹോല്‍സവത്തിന്റെ ഭാഗമായി രാവിലെ 11ന് കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്ര കോല്‍ക്കളി സംഘത്തിന്റെ കോൽക്കളി . വൈകുന്നേരം 4ന് ഉദുമ മ്യൂസിക് ലവേര്‍സിന്റെ ഭക്തിഗാനസുധ. വൈകുന്നേരം 5ന് ആറാട്ട് എഴുന്നള്ളത്ത്, വൈകിട്ട് 6ന് ആറാട്ട്, കട്ടയില്‍ ഭജന, തിടമ്പ് നൃത്തം. രാത്രി 8.30 ന് കൊടിയിറക്കം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page