ഗൃഹനാഥന്‍ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍മകജെ ,പഡ്രെ, വാണിനഗര്‍, അജക്കള മൂലയിലെ പൊയ്യ ഹൗസില്‍ കുഞ്ഞിരാമന്‍ മണിയാണിയുടെ മകന്‍ സുരേഷ് മണിയാണി (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11നും വൈകുന്നേരം ആറുമണിക്കും ഇടയിലാണ് സംഭവം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: സീതമ്മ. മക്കള്‍: രാജേശ്വരി, സുചിത്ര, കൃഷ്ണ കുമാര്‍. മരുമക്കള്‍: അശോക്, വിജയകുമാര്‍. സഹോദരങ്ങള്‍: സുധാമണിയാണി, ചന്ദ്രാവതി, സുമതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page