ചൂട് സഹിക്കാനാവാതെ വീട്ടുമുറ്റത്ത് കിടന്നുറങ്ങിയ ഭാര്യയേയും മകളേയും ക്രൂരമായി മര്‍ദിച്ചു; ഭര്‍ത്താവിനെതിരെ കേസ്

ആലപ്പുഴ: കഠിനമായ ചൂട് സഹിക്കാനാവാതെ വീട്ടുമുറ്റത്ത് കിടന്നുറങ്ങിയ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. അമ്പലപ്പുഴ പുതുവല്‍ സ്വദേശി സിബിമോനെതിരെയാണ് ഭാര്യയുടേയും മകളുടേയും പരാതിയില്‍ പൊലീസ് കേസെടുത്തത്. സിബിമോന്റെ ഭാര്യ നിഷാമോള്‍(39), മകള്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കഠിനമായ ചൂട് സഹിക്കാനാകാതെ നിഷാമോളും മകളും മുറ്റത്ത് തുണി വിരിച്ച് കിടക്കുകയായിരുന്നു. ഇത് കണ്ട് പ്രകോപിതനായ സിബിമോന്‍ ഭാര്യയേയും മകളേയും ക്രൂരമായി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ ഇരുവരും ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചതിനും അധിക്ഷേപിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page