മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; സുഹൃത്തിനെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

തൊടുപുഴ: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി ഇരട്ടയാറില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് സജയനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്.

സുഹൃത്തുക്കളായ രാഹുല്‍ സണ്ണിയും സജയനും ഇരട്ടയാര്‍ പഴയ പഞ്ചായത്ത് ഓഫീസിന് മുന്‍പിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിക്കുന്നതിനിടെ വാക്കു തര്‍ക്കം ഉണ്ടാവുകയും അത് സംഘര്‍ഷത്തില്‍ എത്തുകയുമായിരുന്നു. പിന്നാലെ രാഹുലിനെ സജയന്‍ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചു.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ കട്ടപ്പന പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ റോഡില്‍ കിടക്കുകയായിരുന്നു രാഹുല്‍ സണ്ണി. തുടര്‍ന്ന് പൊലീസ് രാഹുലിനെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യലഹരിയില്‍ സംഭവിച്ച കൈയബദ്ധമാണെന്നാണ് പ്രതി സജയന്‍ പൊലീസിനോട് പറഞ്ഞത്.

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. രാഹുലിന്റെ പോസ്റ്റുമോര്‍ട്ടം ലഭിച്ചശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page