ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ തോറ്റത് ആരാധകന്റെ നാരങ്ങാ കൂടോത്രം കൊണ്ട്; സമൂഹ മാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍

മുംബൈ: കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോറ്റത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആരാധകന്റെ നാരങ്ങയിലെ കൂടോത്രം കൊണ്ടാണെന്ന് ചെന്നൈ ആരാധകര്‍. സോഷ്യല്‍ മീഡിയകളില്‍ ഇതുസംബന്ധിച്ച ട്രോളുകള്‍ നിറയുകയാണ്. ചെന്നൈയ്‌ക്കെതിരെ 10 റണ്‍സിന്റെ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ഹൈദരബാദ് ഈ സീസണിലെ നിര്‍ണായക വിജയം സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിനിടെ ഹൈദരാബാദ് ആരാധകന്റെ വിചിത്രമായ കൈമുദ്രകളും ഭാവങ്ങളും കാണിക്കുന്ന വീഡിയോയാണ് കൂടോത്ര ചര്‍ച്ചയ്ക്ക് കാരണം. ഗ്യാലറിയിലിരുന്ന് നാരങ്ങയില്‍ മന്ത്രങ്ങള്‍ ചൊല്ലുന്ന ഈ വീഡിയോ വൈറലായതോടെ ചെന്നൈ ആരാധകര്‍ ഇത് കൂടോത്രമാണെന്ന് ആരോപിക്കുകയായിരുന്നു. ആരാധകന്റെ മന്ത്രം ചൊല്ലലിന് പിന്നാലെ ശിവം ദുബെയുടെ വിക്കറ്റ് വീണു. ആയുഷ് മാത്രയും ഋതുരാജ് ഗെയ്ക് വാദും ചേര്‍ന്ന് ചെന്നൈയുടെ സ്‌കോര്‍ 66 എത്തിച്ചപ്പോഴാണ് ആയുഷിന് പരിക്കേല്‍ക്കുന്നതും പുറത്താകുന്നതും. ഇതോടെ ചെന്നൈ ആരാധകര്‍ ഉറപ്പിച്ചു, കൂടോത്രം തന്നെയെന്ന്.

ചിലര്‍ തമാശരൂപേണ ഇതിനെ ബ്ലാക്ക് മാജിക്ക് എന്ന് വിളിച്ചതോടെയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പരിഹാസ രൂപേണയുള്ള കമന്റുമായി എത്തുന്നത്. ആരാധകന്റെ നാരങ്ങാ കൂടോത്രത്തിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബിസിസിഐക്ക് പരാതി നല്‍കിയെന്ന തരത്തില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഇത് വല്ലാത്തൊരു ബ്ലാക്ക് മാജിക്ക് ആയിപ്പോയെന്നാണ് സോഷ്യല്‍ മീഡിയ കമന്റ് ചെയ്യുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page