81കാരന്‍ വീടിന്റെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: 81 കാരനെ വീടിനു പിന്നിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തുരുത്തി, കൈതക്കാട്ടെ അനിതാ നിവാസില്‍ കെ സുന്ദരന്‍ (81)ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ 8.30മണിയോടെയാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. കാരണം വ്യക്തമല്ല. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

കുശാല്‍ നഗറില്‍ 68 കാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ 68 കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹൊസ്ദുര്‍ഗ്ഗ്, ആവിക്കരയിലെ വേണു (68) വാണ് മരിച്ചത്.
നീലേശ്വരം ഭാഗത്തു നിന്നുമെത്തിയ ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൂട്ടപ്പുനയില്‍ ഗൃഹനാഥന്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പനയാല്‍, കൂട്ടപ്പുനയില്‍ വയോധികനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടപ്പുന്ന ഹൗസിലെ ബോളന്റെ മകന്‍ എന്‍വി ശശിധരന്‍(58) ആണ് മരിച്ചത്. വീട്ടിനു സമീപത്തുള്ള ഹെല്‍ത്ത് സെന്റര്‍ വളപ്പിലെ മരത്തിലാണ് മൃതദേഹം കാണപ്പെട്ടത്.
ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page