ഭാര്യയുടെ വിയോഗത്തില്‍ മനം നൊന്ത് കഴിയുകയായിരുന്ന കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍; മരിച്ചത് കൊളത്തൂര്‍ സ്വദേശി

കാസര്‍കോട്: ഭാര്യയുടെ മരണം ഉണ്ടാക്കിയ വിഷമത്തില്‍ കഴിയുകയായിരുന്ന കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍. ബേഡകം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, കുപ്പങ്ങാനത്തെ കെ കുഞ്ഞിക്കേളു (75) വാണ് തോട്ടത്തിലെ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ചത്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ഭാര്യ കാര്‍ത്യായനിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേഹത്ത് ചക്ക വീണ് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ശാരീരിക വിഷമങ്ങള്‍ മാറണമെങ്കില്‍ ഓപ്പറേഷന്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി പറയുന്നു. എന്നാല്‍ ഭയം കാരണം കാര്‍ത്യായനി ഓപ്പറേഷനു തയ്യാറായിരുന്നില്ല. പിന്നീട് കാര്‍ത്യായനി കെട്ടി തൂങ്ങി ജീവനൊടുക്കുകയായിരുന്നു. ഭാര്യയുടെ ആകസ്മികമായ വിയോഗത്തിനു ശേഷം കുഞ്ഞിക്കേളു മാനസികമായി വിഷമത്തിലായിരുന്നുവെന്നു പറയുന്നു. ഇതായിരിക്കാം ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നതായി വാര്‍ഡു മെമ്പര്‍ പ്രശാന്ത് പയറ്റിയാല്‍ പറഞ്ഞു.
മക്കള്‍: മണികണ്ഠന്‍ (കോ- ഓപ്പറേറ്റീവ് ടയര്‍ റിസോളിംഗ് കാഞ്ഞങ്ങാട്), രാജേഷ് കുമാര്‍ (എഞ്ചിനീയര്‍ മൈസൂരു), പ്രജീഷ് (ഗള്‍ഫ്), പ്രശാന്ത് (ഓട്ടോ ഡ്രൈവര്‍, ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ സി ഐ ടി യു യൂണിറ്റ് സെക്രട്ടറി, പെര്‍ളടുക്കം). മരുമക്കള്‍:സുമിത്ര, സുജ്‌ന, സൂര്യഗായത്രി, സുമലത. സഹോദരങ്ങള്‍: സരോജിനി, അമ്മാളു, കുഞ്ഞമ്പു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page