യുവാവ് കുത്തേറ്റു മരിച്ചു; പിതാവും 2 ആണ്‍മക്കളും അറസ്റ്റില്‍

തൃശൂര്‍: യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പിതാവിനേയും രണ്ട് ആണ്‍മക്കളേയും പൊലീസ് അറസ്റ്റുചെയ്തു. മാടക്കത്തറ കുടുബാരോഗ്യ കേന്ദ്രത്തിനു സമീപം നാല് സെന്റ് ഉന്നതിയിലെ നിഖിലി(22) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അയല്‍വാസി ഔസേപ്പിനേയും മക്കളായ ജിന്റോ, ജെയ്‌സന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തത്. നിഖിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റിരുന്നു. മുഖത്തും കൈയിലും പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാമോന്‍ അപകടനില തരണം ചെയ്തു. ലഹരി ഇടപാടു സംബന്ധിച്ചുള്ള മുന്‍വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഷാമോനും ജിന്റോയും തമ്മില്‍ അയല്‍തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിഖിലിന്റെയും ഷാമോന്റെയും ലഹരി ഉപയോഗത്തെപ്പറ്റി ജിന്റോ പൊലീസിനെ അറിയിച്ചതും ഇവര്‍ തമ്മിലുള്ള ശത്രുതയ്ക്ക് ആഴം കൂട്ടി. കഴിഞ്ഞദിവസം രാത്രി നിഖിലും ഷാമോനും ജിന്റോയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ
ജിന്റോ നിഖിലിന്റെ വലതു തോളില്‍ ആഴത്തില്‍ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ നിഖില്‍ മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page