വോട്ട് ചെയ്തപ്പോള്‍ തേച്ച മഷി വില്ലനായി; വിരലിന്റെ തൊലി അടര്‍ന്നു; നഷ്ടപരിഹാരമാവശ്യപ്പെട്ട് യുവാവ്

എറണാകുളം: വോട്ട് ചെയ്തപ്പോള്‍ വിരലില്‍ തേച്ച മഷി ആരോഗ്യപ്രശ്‌നത്തിന് കാരണമായെന്ന പരാതിയുമായി യുവാവ് കലക്ടറെ സമീപിച്ചു. പള്ളുരുത്തി സ്വദേശിയായ സനല്‍ ബാബുവാണ് പരാതിയുമായി എത്തിയത്. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സനല്‍ ബാബു ജില്ലാ കലക്ടറെ സമീപിച്ചിട്ടുണ്ട്.

വോട്ട് ചെയ്തപ്പോള്‍ തേച്ച മഷി ചൂണ്ടുവിരലിലും നടുവിരലിലും വീണുവെന്നും, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ചൊറിച്ചിലും വേദനയുമുണ്ടായെന്നും സനല്‍ ബാബു പറഞ്ഞു. തൊട്ടടുത്ത ദിവസം വിരലിന്റെ തൊലിയടര്‍ന്നുപോയി. നിലവില്‍ പൊള്ളലേറ്റത് പോലെയാണ് വിരലുള്ളതെന്ന് യുവാവ് പറഞ്ഞു.

വിരലുമായി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ കണ്ടെങ്കിലും ആശുപത്രിയില്‍ മരുന്നില്ലാത്തതിനാല്‍ പുറത്തുനിന്നുവാങ്ങാന്‍ ജീവനക്കാര്‍ നിര്‍ദേശിച്ചു. വോട്ട് ചെയ്തത് മൂലമുണ്ടായ ആരോഗ്യ പ്രശ്‌നം ചികിത്സിക്കാന്‍ സഹായം വേണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സനല്‍ ബാബുവിന്റെ ആവശ്യം. യുവാവിന്റെ ആവശ്യത്തോട് കലക്ടര്‍ പ്രതികരിച്ചോ എന്നറിയില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page