പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി; കോട്ടൂരിലും പരിസരങ്ങളിലും തെരുവുനായശല്യം രൂക്ഷമെന്ന് നാട്ടുകാര്‍
കാസര്‍കോട്: പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തിലാണെന്നു പറയുന്നു, കര്‍ഷകന്‍ വിഷം കഴിച്ച് ജീവനൊടുക്കി. മുളിയാര്‍, കോട്ടൂര്‍, ബാലനടുക്കയിലെ നാരായണന്‍ (80) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്പില്‍ അവശനിലയില്‍ കാണപ്പെട്ടത്. വിഷം കഴിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. അറിയപ്പെടുന്ന നെല്ല് – കവുങ്ങ് കര്‍ഷകനും ക്ഷീര കര്‍ഷകനുമായിരുന്നു നാരായണന്‍. ഏതാനും ദിവസം മുമ്പ് അലഞ്ഞു തിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ പശുവിനെ …