കണ്ണൂര്‍: വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരന്‍ മരിച്ചു. തളിപ്പറമ്പ് എളമ്പേരംപാറ തുന്തക്കാച്ചീരകത്തെ എം സജീര്‍-മുബീന ദമ്പതികളുടെ മകന്‍ ടി. അബ്ദുള്‍ വാഹിദാണ് മരിച്ചത്. തളിപ്പറമ്പ് സി.എച്ച്.എം. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വ്യാഴാഴ്ച രാത്രില്‍ എളമ്പേരംപാറയിലെ വീട്ടില്‍ വെച്ചായിരുന്നു അപകടം. തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. സഹോദരങ്ങള്‍: മുഹമ്മദ് ഷസില്‍, ആലിയ മെഹ്‌സിന്‍.







