കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാലില്‍ നിന്നു കാണാതായ വയോധികനെ കണ്ടെത്തി. പനയാല്‍ കോറോത്ത് വയല്‍, വടക്കേക്കര ഹൗസിലെ ടി മഞ്ചുനാഥ (82) യെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ചട്ടഞ്ചാലില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ മേല്‍പ്പറമ്പ് പൊലീസ് മഞ്ചുനാഥയെ കസ്റ്റഡിയിലെടുത്ത് ബേക്കല്‍ പൊലീസിനു കൈമാറി.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ പാലക്കുന്നില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് മകന്‍ കെ ഗുറുവയ്യ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മഞ്ചുനാഥയെ ചട്ടഞ്ചാലില്‍ കണ്ടെത്തിയത്. ഇതിനിടയില്‍ മഞ്ചുനാഥയുടെ തിരോധാനം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരന്നിരുന്നു.






