സംസ്ഥാനത്ത് പരക്കെ വാഹനാപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: സംസ്ഥാനത്ത് പരക്കെ വാഹനാപകടം, ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലക്കാട് കുളപ്പുള്ളിയില്‍ ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. സീബ്രാ ലൈനിലൂടെ കുട പിടിച്ച് നടക്കുകയായിരുന്ന ഷൊര്‍ണൂര്‍ കല്ലിപ്പാടം മേലേക്കാട്ടില്‍ ചന്ദ്രനാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലക്കാട് കുളപ്പുള്ളിയില്‍ മറ്റൊരു അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി സ്‌കൂട്ടര്‍ യാത്രക്കാരനായ വാണിയംകുളം സ്വദേശിക്കാണ് പരിക്കേറ്റത്.

കണ്ണൂര്‍ ഇരിട്ടി പഴയ പാലത്തിലെ ഉയര നിയന്ത്രണ സംവിധാനം ഹിറ്റാച്ചി കയറ്റിവന്ന മിനി ലോറിയിടിച്ച് തകര്‍ന്നു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഹിറ്റാച്ചിക്കും കേടുപാടുകള്‍ സംഭവിച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ ചെങ്ങന്നൂരില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് ബസുകളിലിടിച്ച് കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ബസുകളുടെ ഡ്രൈവര്‍മാക്കും പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി ബസിലും സ്വകാര്യ ബസിലുമാണ് കാര്‍ ഇടിച്ചത്. ചെങ്ങന്നൂര്‍ കല്ലിശേരി ജംഗ്ഷന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

നിയന്ത്രണം വിട്ട കാര്‍ സീബ്രാ ലൈന്‍ മറികടന്ന് ആദ്യം കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞ് എതിര്‍ദിശയില്‍ വീണതോടെ അതുവഴി വന്ന സ്വകാര്യ ബസിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page