ചെളിവെള്ളം തെറിപ്പിച്ചതിനെ ചൊല്ലി തര്‍ക്കം; യുവാവിന്റെ കൈ അടിച്ചൊടിച്ചു; ക്രിക്കറ്റ് താരം യൂസഫ് പഠാന്റെ ഭാര്യാപിതാവും സഹോദരനും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
മുംബൈ: ചെളിവെള്ളം തെറിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ കൈ അടിച്ചൊടിച്ച മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പഠാന്റെ ഭാര്യാപിതാവും സഹോദരനും ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. യൂസഫ് ഖാന്‍ (30) എന്നയാള്‍ കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ ഒരു കുഴിയില്‍ വീണ് നടന്നുപോകുകയായിരുന്ന ഷോയിബ് ഖാന്‍ (35) എന്നയാളുടെ ദേഹത്ത് ചെളിവെള്ളം തെറിച്ചു. യൂസഫ് ഖാന്‍ കാറില്‍ നിന്നിറങ്ങി ക്ഷമാപണം നടത്തി. എന്നാല്‍ ഷോയിബ് …