യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരത്ത് യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊടോതുരുത്തിയിലെ വിജയന്‍ (47) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനും രാത്രി ഏഴരയ്ക്കും ഇടയിലുള്ള സമയത്താണ് ജീവനൊടുക്കിയതെന്നു സംശയിക്കുന്നു. മാനസിക വിഷമങ്ങളാണ് ആത്മഹത്യയ്ക്കു കാരണമായതെന്നു പറയുന്നു. നീലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതരായ അമ്പൂഞ്ഞി- ചപ്പില ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നാരായണന്‍ (പാറക്കോല്‍), ഭാസ്‌ക്കരന്‍ (ചാത്തമത്ത്), ബാലകൃഷ്ണന്‍ (വെള്ളൂര്‍), വസന്തി (കാര്യങ്കോട്), പരേതരായ മോഹനന്‍, പവിത്രന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page