ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യംചെയ്തു; വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം; യുവാവ് പിടിയില്‍

ആലപ്പുഴ: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യംചെയ്ത വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. തിരുവല്ല കണ്ടനാട്ടുചിറയില്‍ വീട്ടില്‍ മനീഷ് (27) ആണ് അറസ്റ്റിലായത്. കായംകുളത്തുനിന്നാണ് ജിആര്‍പിഎഫ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് കോടതി റിമാന്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് 6.20ന് ഏറനാട് എക്സ്പ്രസിലെ ഡി-3 കോച്ചിലാണ് സംഭവം. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ആലപ്പുഴയില്‍നിന്ന് കൊല്ലത്തേക്ക് പോകാനാണ് താന്‍ ട്രെയിനില്‍ കയറിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിക്കെതിരെ ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനില്‍ മറ്റൊരു കേസും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page