സമൂഹമാധ്യമങ്ങള്‍ വഴി ഭീഷണിയും അപവാദ പ്രചരണവും; കെ.എസ്.യു നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാതി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും അപവാദ പ്രചരണവും നടത്തുന്നെന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊലീസില്‍ പരാതിപ്പെട്ടു. ഡ്യൂട്ടിയുടെ ഭാഗമായി നടന്ന സംഭവങ്ങളെ തുടര്‍ന്ന് കെ.എസ്.യുക്കാര്‍ വ്യക്തിഹത്യ നടത്തുന്നുവെന്നാണ് സുരക്ഷാ ജീവനക്കാരന്‍ സന്ദീപ് നല്‍കിയ പരാതി.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ചെടിച്ചട്ടി കൊണ്ട് തലയ്ക്ക് അടിച്ചെന്ന് വ്യാജ പ്രചരണം നടത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഭരണം മാറിയാല്‍ തല അടിച്ച് പൊട്ടിക്കുമെന്നും ഭീഷണിയുണ്ടെന്ന് സന്ദീപ് പരാതിയില്‍ പറഞ്ഞു.

നവകേരള സദസ് ആലപ്പുഴയിലെത്തിയപ്പോഴുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് തനിക്ക് ഭീഷണിയുണ്ടായത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം ആക്രമിച്ചുവെന്നാണ് അന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ സൈബര്‍ ഇടങ്ങളില്‍ നിന്ന് വധഭീഷണി വരെ ഉണ്ടായെന്ന് സന്ദീപ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page