കളഞ്ഞു കിട്ടിയ 10,000 രൂപയും രേഖകളും അടങ്ങിയ പഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി ഏല്‍പ്പിച്ചു; ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റിന്റെ തിളക്കം

കാസര്‍കോട്: ഡ്രൈവിംഗിനിടയില്‍ റോഡില്‍ നിന്നു കളഞ്ഞ് കിട്ടിയ പഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. കുമ്പള, പെര്‍മുദെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ മനു (39)വാണ് മാതൃകയായത്.
തിങ്കളാഴ്ച വൈകുന്നേരം ഉപ്പളയിലേയ്ക്ക് ഓട്ടം പോവുകയാരുന്നു മനു. ബേക്കൂറില്‍ എത്തിയപ്പോള്‍ റോഡില്‍ പഴ്‌സ് വീണു കിടക്കുന്നത് കണ്ടു. ഓട്ടോ റോഡരുകില്‍ നിര്‍ത്തി പഴ്‌സ് എടുത്തു നോക്കി. പഴ്‌സിനകത്ത് 10,000 രൂപയും എ ടി എം കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളും ഉണ്ടായിരുന്നു. യാത്രക്കാരെ ഉപ്പളയില്‍ എത്തിച്ച ശേഷം പഴ്‌സിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. രാത്രിയോടെ പഴ്‌സിന്റെ ഉടമസ്ഥനായ പൈവളിഗെ, ബായാറിലെ മുഹമ്മദ് ആരിഫ് എന്ന ആളാണെന്നു സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ പെര്‍മുദെ ഓട്ടോ സ്റ്റാന്റിലേയ്ക്ക് വിളിച്ചുവരുത്തി പഴ്‌സ് കൈമാറിയതായി മനു പറഞ്ഞു. യാത്രയ്ക്കിടയിലാണ് മുഹമ്മദ് ആരിഫിന്റെ പഴ്സ് നഷ്ടപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page