കാസര്‍കോട്: റോഡരുകില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ആക്രമിച്ചതായി പരാതി. ഉപ്പള, പത്വാടിയിലെ സവാദ് (23) ആണ് അക്രമത്തിനിരയായത്. ഇയാളെ യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പത്വാടിയില്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്നു സവാദ്. ഇതിനിടയില്‍ ഓട്ടോയുമായി എത്തിയ ഇര്‍ഫാന്‍, അനസ് എന്നിവര്‍ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി മജലില്‍ വച്ച് ഇരുമ്പു വടി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. തുടർന്ന് അക്രമികള്‍ ഓട്ടോയില്‍ തന്നെ സ്ഥലം വിട്ടു. റോഡരുകില്‍ ബോധരഹിതനായി വീണു കിടക്കുകയായിരുന്ന സവാദിനെ അതുവഴിയെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ കുറിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.






