കുമ്പളയില്‍ ശക്തമായ കാറ്റും മഴയും; വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു; ആരിക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓടുകള്‍ പാറിപ്പോയി, തെങ്ങ് വീണ് കഞ്ചിക്കട്ട പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: കാസര്‍കോടും പരിസരങ്ങളിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ കാറ്റും മഴയും. അതിശക്തമായ ചൂടിന് കാറ്റും മഴയും ആശ്വാസമായെങ്കിലും വിവിധ സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.
കുമ്പള, മാവിനക്കട്ടയില്‍ തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് വീണു. രമേശന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. വീടിനു ഭാഗികമായി നാശം ഉണ്ടായി.
ആരിക്കാടി ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യത്തിന്റെ നിരവധി ഓടുകള്‍ ശക്തമായ കാറ്റിൽ പാറിപ്പോയി. ഓടുകള്‍ സര്‍വ്വീസ് റോഡിലേക്കാണ് വീണത്. ഈ സമയത്ത് റോഡില്‍ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നത് ആളപായം ഒഴിവാക്കി.
കഞ്ചിക്കട്ട പാലത്തിനു സമീപത്ത് തെങ്ങ് കടപുഴകി വീണ് കൊടിയമ്മ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
കുമ്പള, ഉപ്പള, ബന്തിയോട്, ബദിയഡുക്ക, കാസര്‍കോട്, ചെമ്മനാട് ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page