കളർ വിഷപ്പുക പ്രയോഗം: കർശന നിയന്ത്രണം അനിവാര്യം

കാസർകോട്: വിവാഹാഘോഷങ്ങളിലുംഫുട്ബോൾ മേളകളിലും കളർ വിഷപ്പുക പ്രയോഗം അനിയന്ത്രിതമാവുന്നു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നു വ്യാപകമായി ആവശ്യം ഉയരുന്നു.

കഴിഞ്ഞദിവസം ഫുട്ബോൾ മേളക്കിടെ കാഞ്ഞങ്ങാട്ട് കളർ പുക ശ്വസിച്ച ആറ് കുട്ടികളെ മംഗലാപുരം ഹോസ്പിറ്റലിലേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു.
ഫുട്ബോൾ ടൂർണ്ണമെന്റ് കഴിഞ്ഞ് വീട്ടിലെത്തിയ യുവാക്കൾക്കാണ് ശ്വാസതടസ്സവും, ചുമയും രൂക്ഷമായത്. ഇത് കളർ പുക ശ്വസിച്ചാണെന്ന് പിന്നീട് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.
പ്രഥമ ശുശ്രൂഷ നൽകി കുറച്ച് പേരെ വീട്ടിലേക്ക് അയച്ചു.കുറച്ചു പേരെ കൂടുതൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നു ഡോക്ടർമാർ നിർദേശി ച്ചിരുന്നു.

വിഷപ്രയോഗം കൊണ്ടുള്ള കളി കണ്ണിന്റെ ലെൻസിനും,കാഴ്ച്ചക്കും തകരാർ ഉണ്ടാക്കുമെന്നും
ഫുട്ബോൾ ഗ്രൗണ്ടിലും, കല്യാണ വീടുകളിലും എന്ത് വിലകൊടുത്തും നാട്ടുകാർ ഒറ്റക്കെട്ടായി ഇത് തടയണമെന്നും കാഞ്ഞങ്ങാട്ടെ പ്രമുഖ ഡോക്ട്ർ സാജിദ് സാലിഹ് പറഞ്ഞു. വിഷയത്തിൽ നാട്ടുകാരും ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page