കാസര്‍കോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തച്ചങ്ങാട് നിന്നു കാണാതായ മോഡലും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ ശ്രുതി ശങ്കറി(29)നെ കൊല്ലത്ത് കണ്ടെത്തി. ബേക്കലില്‍ എത്തിച്ച ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി യുവതിയെ കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ വീട്ടുകാരുടെ സങ്കടം വകവയ്ക്കാതെ ശ്രുതി കാമുകന്‍ സോഹന്‍ നജീബിനൊപ്പം പോയി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ശ്രുതി തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിനു പടിഞ്ഞാറു ഭാഗത്തു അടുത്തിടെ പണി ത പുതിയ വീട്ടില്‍ നിന്നു ജോലിക്കാണെന്നു പറഞ്ഞ് ഇറങ്ങിയത്. അതിനു ശേഷം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹോദരി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രുതി കൊല്ലം സ്വദേശിയും യൂട്യൂബറുമായ സോഹന്‍ നജീബിന്റെ കൂടെ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം കൊല്ലത്തെത്തി ശ്രുതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടു വരികയായിരുന്നു. മറ്റൊരു വാഹനത്തില്‍ സോഹനും വീട്ടുകാരും ബേക്കലിലേക്ക് തിരിച്ചു. സോഹനുമായി പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാനാണ് താല്‍പര്യമെന്നുമാണ് ശ്രുതി പൊലീസിനു മൊഴി നല്‍കിയത്. തിങ്കളാഴ്ച യുവതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ ശ്രുതി കാമുകനൊപ്പം പോയി.







