സീറ്റിന്റെ പിന്‍ഭാഗത്ത് രഹസ്യഅറ; കാറില്‍ കടത്തിയ 62 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി എറണാകുളത്ത് അറസ്റ്റില്‍. ഉളിയത്തടുക്ക, നാഷണല്‍ നഗര്‍ ബിസ്മില്ല മന്‍സിലിലെ ഹനീഫി(38)നെയാണ് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എറണാകുളം, ടിബി റോഡ് ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റിന്റെ ചാരുന്ന ഭാഗത്ത് രഹസ്യ അറ ഉണ്ടാക്കി അതിനു മുകളില്‍ സീറ്റ് ഉറപ്പിച്ചാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സീറ്റു പൊളിച്ചു മാറ്റിയാണ് 31 …