മലപ്പുറം: അമ്മയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴൂര്‍ സ്വദേശി ഇര്‍ഫാന (30) ഒന്നര വയസ്സുള്ള മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്. ഇര്‍ഫാനയുടെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇര്‍ഫാനയുടെ ഭര്‍ത്താവ് കോഴിക്കോട് സ്വദേശിയായ റാഫി വിദേശത്താണ്. ഇര്‍ഫാനയുടെ പിതാവ് പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം.
നാലു മാസം മുമ്പാണ് ഇര്‍ഫാനയുടെ മാതാവ് മരിച്ചത്. മാതാവിന്റെ മരണത്തിന് പിന്നാലെ യുവതി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതാകാം മകനുമായി ജീവനൊടുക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







