അവശ്യസാധനങ്ങൾക്കും, ഹോട്ടൽ ഭക്ഷണത്തിനും വിലവർധനവ്; ജീവിതം വഴിമുട്ടി സാധാരണ കുടുംബങ്ങൾ

മഞ്ചേശ്വരം: പാചകവാതക പ്രതിസന്ധിയെത്തുടർന്നു അവശ്യസാധനങ്ങൾക്കുo ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്കുo വില വർദ്ധനവു അനിയന്ത്രിതമായി തുടരുന്നു. സാധാരണക്കാരായ ജനങ്ങൾക്ക് ജീവിതം ദുരിതമാവുകയാണ്.

കുടുംബ ബഡ്ജറ്റു താളം തെറ്റിക്കുന്ന വില വർദ്ധനവ് ജനങ്ങളെ പട്ടിണിയിലേക്കും, ദാരിദ്ര്യത്തിലേക്കും തള്ളി വിടുകയാണെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

പൊതു വിപണിയിലെ വിലക്കയറ്റം തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലാത്തതിനാൽ വില നിലവാര പട്ടിക പ്രദർശിപ്പിക്കാതെയാണ് അവശ്യസാധനങ്ങൾക്കും, ഹോട്ടൽ ഭക്ഷണങ്ങൾക്കും അധിക വില ഈടാക്കുന്നത്.വില വർദ്ധനവ് ചൂണ്ടിക്കാട്ടിയാൽ പാചക വാചക പ്രതിസന്ധിയാണ് വിലവർധന നിർബന്ധിതമാക്കുന്നതെന്നു വ്യാപാരികളും ഹോട്ടലുടമകളുo പറയുന്നു.

പത്തു രൂപക്ക് കിട്ടിയിരുന്ന ചായക്ക് ഇപ്പോൾ പതിനഞ്ചും, ഇരുപതും . രൂപ ഈടാക്കുന്നു. പലഹാരങ്ങൾക്കും വില ഇതുപോലെ വർധിക്കുന്നു. എണ്ണക്കടികളിലും വലിയ വില വർദ്ധനവുണ്ടായിട്ടുണ്ട്.ഇതനുസരിച്ചു ഭക്ഷണ- പാനീയങ്ങളുടെ അളവു കുറയുകയും ചെയ്യുന്നു. സ്പെഷ്യൽ ഭക്ഷണ സാധനങ്ങളായ മീനും ഇറച്ചിക്കും വില വല്ലാതെ വർധിപ്പിച്ചിട്ടുണ്ട്. കൂൾബാറുകളിലെ അവസ്ഥയും ഇത് തന്നെയാണ് .കഠിനമായ ഈ ചൂടിൽ ദാഹം അകറ്റാൻ കയറിയാൽ പതിനഞ്ചു രൂപ ഉണ്ടായിരുന്ന”ലൈം സോഡാ” ക്കു ഇരുപത്തി അഞ്ചും,മുപ്പതും രൂപ വരെ വാങ്ങുന്നു. നാട്ടിൻ പുറത്തെ കുപ്പി സോഫ്റ്റ് ട്രിങ്കുകൾക്ക് പത്തു രൂപ വില ഉണ്ടായിരുന്നത് ഇന്ന് പതിനഞ്ചു രൂപയിലേക്ക് എത്തി.കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവങ്ങൾക്കും വില വളരെയേറെ വർദ്ധിച്ചു. മിൽമ പാലിന് അടുത്ത് തന്നെ വിലകൂട്ടുമെന്നാണ് മിൽമ അറിയിച്ചിരിക്കുന്നത്.

ഹോട്ടലുകളിൽ ഗ്യാസ് ക്ഷാമം തുടരുന്നുണ്ടോ എന്നും,വാണിജ്യ ഗ്യാസിന് സർക്കാർ നിശ്ചയിച്ച തുകയിൽ നിന്നും കൂടുതൽ ഏജൻസികൾ വാങ്ങിക്കുന്നുണ്ടോയെന്നും അധികൃതർ പരിശോധിക്കണം. ഇരട്ടി തുക നൽകിയാണ് ഗ്യാസ് സിലിണ്ടറുകൾ വാങ്ങുന്നതെന്ന ഹോട്ടൽ ഉടമകളുടെ പരാതിയിലും അന്വേഷണം വേണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് എം ബഷീർ അഹ്‌മദ്‌, റസ്വി ജാസി പൊസോട്ട് ഉദ്ഘാടനം ചെയ്തു.എം എ കളത്തൂർ,ഹനീഫ പോസോട്ട് , പി എം ഖാലിദ്,പി കെ മൊയ്‌ദീൻ,അഷ്‌റഫ്‌ , അഫ്സർ , മൂസ,എസ് എം റഫീഖ്,സമദ് പ്രസംഗിച്ചു..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page