കൊച്ചി: ശബരിപാതയുടെ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു.
പെരുമ്പാവൂര്‍ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില്‍ ബിജുവിന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. കോഴഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ ബി.എ വിദ്യാര്‍ഥിനിയാണ്.
പെരിയാറിന് കുറുകെയുള്ള ശബരിപാത പുഴയുടെ പാലത്തില്‍ നിന്നാണ് അഞ്ജന പുഴയില്‍ വീണത്. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്നവര്‍ ഓടിയെത്തി അഞ്ജനയെ പുഴയില്‍ നിന്നെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡി.വൈ.എഫ്.ഐ മുടക്കുഴ മേഖലയുടെ വൈസ് പ്രസിഡന്റാണ് അഞ്ജന. അമ്മ ബിന്ദു സിപിഎം മുടക്കുഴ ലോക്കല്‍ കമ്മിറ്റി അംഗമാണ്. അനശ്വര സഹോദരിയാണ്.







