കാസര്‍കോട്: 17 കാരിയെയും കൊണ്ട് കാറില്‍ ചുറ്റിക്കറങ്ങിയെന്ന പരാതിയില്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രാവിലെ വീട്ടില്‍ നിന്നു പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോൾഎവിടെ പോയതാണെന്നു വീട്ടുകാർ ചോദിച്ചപ്പോഴാണ് സുഹൃത്തിനൊപ്പം കറങ്ങാന്‍ പോയതായണെന്നു മറുപടി നല്‍കിയതെന്നു പറയുന്നു.ഇതില്‍ പന്തികേടു തോന്നിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.







