കോഴിക്കോട്: ചെന്നൈ – മംഗ്ളൂരു എക്‌സ് പ്രസില്‍ കടത്തികൊണ്ടുവന്ന 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ നോര്‍ത്ത് പര്‍ഹാനാസ് സ്വദേശിനി മിനോതി ബര്‍ദാരി (32)യെയാണ് ആര്‍ പി എഫും റെയില്‍വെ പൊലീസും ചേര്‍ന്ന് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പാക്കറ്റുകളിലാക്കി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
ഒഡീഷയിലെ ഗ്രഹാം പുരയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് 18 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ രണ്ടു യുവാക്കളെ പിടികൂടിയിരുന്നു.
ചെന്നൈ – മംഗ്ളൂരു എക്‌സ് പ്രസില്‍ നിന്നാണ് ഇരുവരും പിടിയിലായത്.








