പെരിയാട്ടടുക്കം ശ്രുതി സംഗീത വിദ്യാലയത്തിൽ എസ്.ജാനകി അനുസ്മരണവും ആദരവും

കാസർകോട്: പെരിയാട്ടടുക്കം ശ്രുതി സംഗീത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ശ്രുതിസാഗരം – നാദവിസ്മയം എന്ന പേരിൽ എസ്. ജാനകിയമ്മ അനുസ്മരണ പരിപാടി നടത്തി. സംഗീത വിദ്യാലയം രക്ഷാധികാരി മനോഹരൻ ആചാരിയുടെ അധ്യക്ഷതയിൽ പിന്നണി ഗായകൻ സംഗീതരത്‌നം
ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സതീൻന്ദ്രൻ കണ്ണപുരം ജാനകിയമ്മ അനുസ്‌മരണ പ്രഭാഷണം നടത്തി. മഹേഷ് മുന്നാട് ജാനകിയമ്മ അനുസ്മരണ ഗാനം അവതരിപ്പിച്ചു. കളിങ്ങോം നാരായണൻ, ചിത്രകാരൻ ബാബുരാജ് മുന്നാട് , നിഷാബാലകൃഷ്ണൻ ആശംസകൾ നേർന്നു. ചടങ്ങിൽ ശ്രുതിസംഗീത വിദ്യാലയത്തിൽ നിന്നും സംഗീതപഠനം നടത്തി തൃപ്പുണിത്തുറ ആർ.എൽ വി കോളേജിൽ നിന്നും ബിഎ .മ്യൂസിക്കിൽ ഏഴാം റാങ്ക്നേടിയ നിരഞ്ജൻ മാന്യയെയും തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിൽ നിന്നും ബി.പി.എ മ്യൂസിക്കിൽ റാങ്കുകൾ നേടിയ ശ്രുതി സംഗീത വിദ്യാലയത്തിലെ പ്രതിഭകൾക്ക് ആദരവും നല്കി.
തുടർന്ന് ജാനകിയമ്മയുട ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള അരങ്ങേറി.
ഡയറക്ടറും സംഗീത അധ്യാപകനുമായ ശ്രുതി വാരിജാക്ഷൻ സ്വാഗതവും രാജു നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page