കൊല്ലം: കൊല്ലത്തു ഹോട്ടലിനു മുകളില്‍ നിന്നു ചാടി യുവതി മരിച്ചു. ചേര്‍ത്തല കണിച്ചുകുളങ്ങരയിലെ വിഷ്ണുനിവാസില്‍ നാഗപ്പന്റെ മകന്‍ വൃന്ദ (27)യാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശി പൊലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ 20 മുതല്‍ സംഭവമുണ്ടായ ഹോട്ടലില്‍ താമസക്കാരനാണ്. കുറേക്കാലമായി ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നു പറയുന്നു. മുറിയില്‍ നിന്നു ആത്മഹത്യാ കുറിപ്പു കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.








