കാസർകോട്:ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തച്ചങ്ങാട്ട് ഉണ്ടായ ബൈക്കപകടത്തിൽ ഗൃഹനാഥൻ മരിച്ചു. കരുവാക്കോട്ടെ പരേതനായ കോരന്റെ മകൻ ധനജ്ഞയൻ ( 62 ) ആണ് മരിച്ചത്. ഇന്നു വൈകുന്നേരം തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിനു സമീപത്തുള്ള ഇന്ദിരാഭവന് മുന്നിലാണ് അപകടം. ഇവിടെ പുതുതായി ഹോട്ടൽ ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു ധനജ്ഞയൻ . ഇതുമായി ബന്ധപ്പെട്ട ജോലിക്കിടയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്നു ധനജ്ഞയൻ . ഇതിനിടയിലെത്തിയ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത് . ഗുരുതരമായി പരിക്കേറ്റ ധനജ്ഞയനെ ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ട്രസീന. രണ്ടു മക്കളുണ്ട്.







