തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ സൈനികന്‍ മരിച്ചു.
കോട്ടയം, ഏറ്റുമാനൂര്‍, ടൈറ്റസ് കുര്യന്‍ ആണ് മരിച്ചത്. ഇന്നലെ (ഞായര്‍) രാത്രി വീട്ടുകാരുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ ടൈറ്റസ് കുര്യന്‍ കാറോടിച്ച് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വെങ്ങാനൂര്‍ ജംഗ്ഷന് സമീപം അയ്യങ്കാളി സ്‌കൂളിനു അടുത്ത് എത്തിയപ്പോഴാണ് കാറിന് തീപിടിച്ചത്. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്നതോടെ കാര്‍ പിന്നോട്ട് നീങ്ങി മതിലിനു അരികില്‍ നില്‍ക്കുകയായിരുന്നു. തൊട്ടുപിന്നാലെ കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതോടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.








