കാസര്‍കോട്: പെരിയ , ചെര്‍ക്കാപ്പാറയിൽ യുവഭര്‍തൃമതിയെ കാണാതായതായി പരാതി. അജ്‌നാസ് മന്‍സിലിലെ ജുമൈന (21)യെയാണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ (ശനി) വൈകുന്നേരം മൂന്നു മണിയോടെ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







