കാസർകോട് നഗരസഭയിലെ അടിസ്ഥാന ജനകീയ പ്രശ്നങ്ങൾ പരിഹരിക്കണം: ബിജെപി കൗൺസിലർമാർ മന്ത്രിക്ക്നിവേദനം നൽകി

കാസർകോട്: നഗരസഭാ പരിധിയിലെ ഡ്രെയിനേജ് തകരാറുകൾ, മാലിന്യ നിർമാർജന പ്രശ്നങ്ങൾ, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ, മാലിന്യം എന്നിവ ഉടൻ പരിഹരിക്കണമെന്ന് നഗരസഭയിലെ ബിജെപി കൗൺസിലർമാർ മന്ത്രി കെ എം ഷാജിക്ക് നിവേദനം നൽകി.നഗരത്തിൽ കാര്യക്ഷമമായ ഡ്രെയിനേജ്, മാലിന്യ സംസ്കരണ പ്ലാന്റുകൾ ഇല്ലാത്തത് ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രധാന വാണിജ്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവ സംസ്കരിക്കാത്ത മലിനജലം നേരിട്ട് തുറന്ന ഓടകളിലേക്ക് ഒഴുക്കിവിടുന്നത് ജലാശയങ്ങൾ മലിനമാകുന്നതിന് കാരണമാകുന്നു.*പ്രധാന പ്രശ്നങ്ങളും ആവശ്യങ്ങളും:*ജലാശയങ്ങളുടെ മലിനീകരണം : ടൗൺ-കൊറക്കോട്-തായലങ്ങാടി, കറന്തക്കാട്-ബീരന്തബയൽ-താളിപ്പടുപ്പ്-കൽമാടി തോടുകളിലൂടെ നിരന്തരം മലിനജലം ഒഴുകുന്നതിനാൽ കിണറുകളും കൃഷിഭൂമിയും നശിക്കുന്നു. സുനാമി പുനരധിവാസ കോളനിയുടെ ദുരവസ്ഥ: ബീരന്തബയൽ -നെല്ലിക്കുന്ന് സുനാമി കോളനിയിലെ സെപ്റ്റിക് ടാങ്കുകൾ കവിഞ്ഞൊഴുകുന്നതും ,പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ അനധികൃതമായി നിക്ഷേപിക്കുന്നതും പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കോളനിയിൽ മെച്ചപ്പെട്ട സെപ്റ്റിക് സംവിധാനവും വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണവും അടിയന്തരമായി നടപ്പിലാക്കണം.ഡ്യുവൽ ഡ്രെയിനേജ് സംവിധാനവും എസ്ടിപി നിർമ്മാണവും: മഴവെള്ളവും മലിനജലവും വെവ്വേറെ ഒഴുക്കിവിടുന്നതിനുള്ള ഡ്രെയിനേജ് സംവിധാനവും മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള ആധുനിക മലിനജല സംസ്കരണ പ്ലാന്റും സ്ഥാപിക്കുന്നതിനായി ഫണ്ട് അനുവദിക്കണം. *തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി:*പ്രധാന റോഡുകളിലും ജനവാസ മേഖലകളിലും ആഴ്ചകളായി തെരുവുവിളക്കുകൾ കത്തുന്നില്ല. രാത്രികാലങ്ങളിൽ വാഹനാപകടങ്ങളും സാമൂഹികവിരുദ്ധ ശല്യവും വർധിക്കാൻ ഇത് കാരണമാകുന്നു. സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും സഞ്ചാരം ദുഷ്കരമായി മാറിയിരിക്കുന്നു. അടിയന്തരമായി തകരാറുകൾ പരിഹരിക്കണം. *ശുചിത്വവും ആരോഗ്യവും:*പല വാർഡുകളിലും ഓടകൾ അടഞ്ഞ് റോഡിലേക്ക് മലിനജലം ഒഴുകുകയാണ്. പൊതു-സ്വകാര്യ ഇടങ്ങളിൽ കാടുമൂടിക്കിടക്കുന്നത് കാരണം പാമ്പ്, തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ട്. പുതിയ ബസ് സ്റ്റാൻഡ് പാർക്കിംഗ് ഏരിയയിൽ വാണിജ്യ മലിനജലം ഒഴുകുന്നത് ഗുരുതരമായ പ്രശ്നമാണ്.വേഗത്തിൽ വളരുന്ന കാസർകോട് നഗരത്തിന്റെ സുസ്ഥിര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി സർക്കാർ അടിയന്തരമായി ഇടപെട്ട് സമഗ്രമായ പ്രത്യേക പാക്കേജ് കൗൺസിലർമാർ നിവേദനത്തിൽ ആവശ്യമുനയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page