കരിന്തളം: ബൈക്ക് ഇലക്ട്രിക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കരിന്തളം ബാങ്കിന് സമീപം രാവിലെ ഉണ്ടായ അപകടത്തിൽനീലേശ്വരം ഭാഗത്തുനിന്ന് കാലിച്ചാമരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എൽ 79 ബി 1966 നമ്പർ ഇലക്ട്രിക് സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് എത്തിയ കെ എൽ 10 ബി എഫ് 4317 നമ്പർ ബൈക്ക് ഇടിക്കുകയായിരുന്നു.സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കാലിച്ചാനടുക്കത്തെ ജിജിയുടെ ഭാര്യ ബൂഡ്ലി മത്തായി (46) ക്ക്അകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ ചായ്യോത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിയിലും തുടന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി. കെഎസ്ആർടിസി ബസിനെ മറികടന്ന് എത്തിയ ബൈക്കാണു സ്കൂട്ടറിൽ ഇടിച്ചതെന്നു പറയുന്നു ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിനു കേടുപാടു സംഭവിച്ചു.കുന്നുംകൈയിലെ വിവാഹ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ബൈക്ക് ഓടിച്ചയാൾക്കും പരിക്കേറ്റിട്ടുണ്ട്.







