ഡോ: എം. പി. പരമേശ്വരൻ കേരളീയ സമൂഹത്തെ പരിവർത്തനപ്പെടുത്തിയ മഹാ ദാർശനികൻ: അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ.

കാഞ്ഞങ്ങാട് : കേരളീയ സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കുകയും പരിവർത്തനത്തിന് ദിശാബോധം നൽകുകയും ചെയ്ത മഹാനായ ദാർശനികനും പ്രയോക്താവുമായിരുന്നു ഡോ. എം. പി. പരമേശ്വരനെന്ന് അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ,പറഞ്ഞു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. എം. പി. പരമേശ്വരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ഏത് സങ്കീർണമായ ആശയവും ഏറ്റവും സാധാരണക്കാരന് പോലും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിക്കുന്നതായിരുന്നു എം. പി. പരമേശ്വരന്റെ സവിശേഷ ശൈലി – പള്ളിക്കാപ്പിൽ പറഞ്ഞു.

വൈരുദ്ധ്യാത്മക ഭൗതികവാദത്തെ മലയാളത്തിൽ ഏറ്റവും ലളിതമായും ജനകീയമായും അവതരിപ്പിക്കുന്നതിൽ നിർണായകമായ സംഭാവന നൽകിയ വ്യക്തിയാണ് എം.പി എന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡൻ്റ് പ്രൊഫ. പി കെ രവീന്ദ്രൻ
പറഞ്ഞു.
‘നാലാം ലോക സിദ്ധാന്തം’ മുന്നോട്ടുവച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് നടപടി നേരിടുകയും പിന്നീട് സി.പി.എമ്മിന് പുറത്താകുകയും ചെയ്തെങ്കിലും മരണംവരെ ഉത്തമമായ കമ്മ്യൂണിസ്റ്റ് ബോധം അദ്ദേഹം ഉയർത്തിപ്പിടിച്ചു.
കേവല പരിസ്ഥിതിവാദത്തെയും കേവല വികസനവാദത്തെയും ഒരുപോലെ നിരാകരിച്ച് പരിസ്ഥിതിയും വികസനവും പരസ്പരപൂരകമായി മുന്നോട്ടുപോകേണ്ടതാണെന്ന കാഴ്ചപ്പാട് കേരളത്തിൽ വളർത്തിയെടുക്കുന്നതിൽ എം. പി. പരമേശ്വരന് വലിയ പങ്കുണ്ടെന്നു ഡോ. കെവി സജീവൻ പറഞ്ഞു.. ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ പുതിയ വികസന കാഴ്ചപ്പാടുകൾ അദ്ദേഹം മുന്നോട്ടുവച്ചു.

ലോകശ്രദ്ധ നേടിയ കേരളത്തിന്റെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിൻ്റെയും സൈദ്ധാന്തിക അടിത്തറ രൂപപ്പെടുത്തുന്നതിലും എം. പി. പരമേശ്വരൻ നിർണായക പങ്കുവഹിച്ചു – ഡോ. പി പ്രഭാകരൻ പറഞ്ഞു.
എകെജി സിനിമയിൽ ഇ എം എസിനെ അവതരിപ്പിച്ച ഡോ. എം പി പരമേശ്വരനെ
അഡ്വ. പി അപ്പുകുട്ടൻ
അനുസ്‌മരിച്ചു.
രാഷ്ട്രീയം, വികസനം, വനിത, വിദ്യാഭ്യാസം , പരിസ്ഥിതി, ഊർജം, ആരോഗ്യം തുടങ്ങി സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളിൽ കാലത്തിന് വഴികാട്ടിയായ ചിന്തകനും പ്രവർത്തകനുമായിരുന്നു എം. പി. പരമേശ്വരനെന്നു വി ശാന്ത ടീച്ചർ പറഞ്ഞു.
ശാസ്ത്രത്തെ ജനകീയമാക്കുന്നതിനൊപ്പം ശാസ്ത്രീയ ചിന്തയും സാമൂഹിക ഉത്തരവാദിത്വവും പൊതുജീവിതത്തിന്റെ ഭാഗമാക്കുന്നതിൽ അദ്ദേഹം വലിയ സംഭാവന നൽകി – കെ വി സജീവൻ പറഞ്ഞു.

ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ
അധ്യക്ഷത വഹിച്ചു.പപ്പൻ കുട്ടമത്ത്,
വി.വി. ശാന്ത ,ജില്ലാ സെക്രട്ടറി കെ വിജേഷ്, വി. മധുസൂദനൻ പ്രസംഗിച്ചു.
പപ്പൻ കുട്ടമത്ത് ,പാട്ടത്തിൽ രാമചന്ദ്രൻ , കല്യാണ കൃഷ്ണൻ, ഉണ്ണികൃഷ്ണൻ , പി പി രാജൻ നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page