ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസ് പടിക്കൽ അനിശ്ചിത കാല നിരാഹാരസമരത്തിൽ

കാസർകോട് : ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ അനിശ്ചിത കാലനിരാഹാര സത്യാഗ്രഹമാരംഭിച്ചു.പഞ്ചായത്തിലെ ബി ജെ പി മെമ്പർമാരായ ശ്രീവിദ്യ ,വസന്തി, മല്ലിക,പ്രമീള എന്നിവരാണ് അനിശ്ചിതകാല നിരാഹാരസത്യാഗ്രഹമാരംഭിച്ചത് .പഞ്ചായത്തിൽ അലഞ്ഞു തിരിയുന്ന ഭ്രാന്തൻ നായ്ക്കൾക്കെതിരെ നടപടിയെടുക്കുക,അലഞ്ഞു തിരിയുന്ന കന്നുകാലികളെ പഞ്ചായത്തു ദൊഡിയിൽ പിടിച്ചുകെട്ടുക,പഞ്ചായത്തിലെ ഭ്രാന്തൻ നായ ശല്യത്തെക്കുറിച്ചും കന്നുകാലിശല്യത്തെക്കുറിച്ചും മൈക്ക് അനൗൺസ്‌മെന്റ് നടത്തി ജനങ്ങളെ ജാഗ്രതരാക്കുക , പഞ്ചായത്ത് ഭരണസമിതിയെടുക്കുന്ന തീരുമാനങ്ങൾ പൂഴ്ത്തി വച്ച് കൊണ്ടിരിക്കുന്ന പഞ്ചായത്തു സെക്രട്ടറിക്കു മൂക്ക് കയറിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.ജാഗ്രത മുന്നറിയിപ്പ് മൈക്ക് അനൗൺസ്‌മെന്റ് ആരംഭിക്കുന്നതുവരെ നിരാഹാര സത്യാഗ്രഹം തുടരുമെന്നു സമരക്കാർ പറഞ്ഞു. പഞ്ചായത്തിൽ അലഞ്ഞു തിരിയുന്ന ഭ്രാന്തൻ നായ്ക്കളുടെ കടിയേറ്റു നാൽപ്പതിൽ പരം ആളുകൾ കുത്തിവയ്പെടുത്തുകൊണ്ടിരിക്കുകയാണെന്നു അവർ ആരോപിച്ചു.ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് അടിയന്തര നടപടിയും ബോധവൽക്കരണവും ഉടൻ ഉണ്ടാകണം .സമരക്കാർ ആവർത്തിച്ചാവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page