ഇനിയും ബോര്‍ഡുകള്‍ എടുത്തു മാറ്റിയില്ലേ? 5000 രൂപ പിഴ അടക്കാന്‍ തയ്യാറായിക്കൊള്ളു: പൊലീസും രംഗത്ത്
കാസര്‍കോട്: പാതയോരങ്ങള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ കടുത്ത നടപടിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ്. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്.രണ്ടാഴ്ച മുമ്പാണ് ഈ വിഷയത്തില്‍ ഹൈക്കോടതി കടുത്ത വിമര്‍ശനം നടത്തിയത്. ഓരോ അനധികൃത ബോര്‍ഡിനും പാതയോരത്തെ തോരണങ്ങള്‍ക്കും കൊടിക്കും വെവ്വേറെയായി 5000 രൂപ പിഴ ഈടാക്കാനാണ് ഹൈക്കോടതി തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പാതയോരത്ത് സ്ഥാപിച്ച ബോര്‍ഡുകളില്‍ പിഴ ഈടാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പിഴ …