കാസര്‍കോട്: ബദിയഡുക്ക, നാരമ്പാടിയില്‍ ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. നാരമ്പാടി പള്ളത്തെ അനീഷി (22)നാണ് പരിക്കേറ്റത്. ഇയാളെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ (ഞായര്‍) രാത്രി ഏഴരമണിയോടെ നാരമ്പാടി നെല്ലിയടുക്കത്താണ് അപകടം. കറുവത്തടുക്ക ഭാഗത്ത് നിന്നും എത്തിയ കാറാണ് ഓട്ടോയില്‍ ഇടിച്ചതെന്നു പറയുന്നു.







