ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; 2 പേര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. ഏഴംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗുണ്ടല്‍പേട്ടില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെവെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ സമീപവാസികളാണ് വാഹനത്തില്‍ നിന്ന് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള …